പ്രവാസി സേവ കേന്ദ്ര
കേരളീയ പ്രവാസി ക്ഷേമനിധി ബോര്‍ഡ്, നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ്, ടൂര്‍ ഫെഡ് തുടങ്ങിയവയിലൂടേയും മറ്റ് സ്ഥാപനങ്ങളിലൂടേയും പ്രവാസി മലയാളി (തിരിച്ചു വന്നവര്‍ ഉള്‍പ്പടെ) കളുടെ ക്ഷേമ വികസനത്തിനുതകുന്ന വിവിധ പദ്ധതികളും സേവനങ്ങളും പ്രവാസി മലയാളികളുടെ വീട്ടുപടിക്കലെത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി കേരളത്തിലുടനീളം പ്രവാസി സേവാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംഘം താല്‍പര്യപ്പെടുന്നു.
നോര്‍ക്ക ഐ ഡി കാര്‍ഡ്, പ്രവാസി ക്ഷേമ നിധി അംഗത്വ വിതരണം, അംശാദായം സ്വീകരിക്കല്‍, പ്രവാസി ഇന്‍ഷൂറന്‍സ്, പാന്‍ കാര്‍ഡ്, മണിട്രാന്‍സ്ഫര്‍, ഫോറിന്‍ എക്സ്ചേഞ്ച്, പാസ്പോര്‍ട്ട്, ടൂര്‍സ് & ട്രാവല്‍സ്, സര്‍ട്ടിഫികേറ്റ് അറ്റസ്റ്റേഷന്‍, സ്ക്കില്‍ അപ്ഗ്രഡേഷന്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍, പ്രീ – ഡിപ്പാര്‍ച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍, NDPREM – പ്രവാസി പുനരധിവാസ പദ്ധതികള്‍, ലീഗല്‍ ഏയ്ഡ് തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉപകാരപ്രധമായ മറ്റ് സേവനങ്ങളും കൂടി ഉള്‍പ്പെടുത്തി പ്രവാസി കള്‍ക്കും പ്രവാസി കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ എല്ലാ സേവനങ്ങളും ലഭിക്കുന്ന ഒരു സ്ഥാപനം എന്ന നിലക്കാണ് പ്രവാസി സേവ കേന്ദ്രം വിഭാവനം ചെയ്തിട്ടുളളത്.
നെല്ലായ പഞ്ചായത്തില്‍ പേങ്ങാട്ടിരി കേന്ദ്രീകരിച്ച് പ്രവാസി സേവാകേന്ദ്ര പ്രവര്‍ത്തനമാരംഭിച്ചു.
ആമ്പല്ലൂരില്‍ കൊടകര ബ്ലോക്ക് പ്രവാസി വികസന സഹകരണ സംഘത്തില്‍ സേവാകേന്ദ്ര പ്രവര്‍ത്തനമാരംഭിച്ചു.
പുളിക്കല്‍ പഞ്ചായത്തില്‍, പുളിക്കല്‍ കാര്‍ഷിക വികസന സഹകരണ സംഘത്തില്‍ (PAICOS) പ്രവാസി സേവാകേന്ദ്ര പ്രവര്‍ത്തനമാരംഭിച്ചു. നിലമ്പൂരില്‍ മലബാര്‍ പ്രവാസി ടൂറിസം…
കേരളീയ പ്രവാസി ക്ഷേമനിധി ബോര്‍ഡ്, നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ്, ടൂര്‍ ഫെഡ്