Quick Contact

സംഘത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി പ്രവാസി സേവ കേന്ദ്ര നടത്തിക്കൊണ്ട് പോകുന്നതിന് താല്‍പര്യമുളള പ്രവാസി സഹകരണ സംഘങ്ങള്‍, പ്രവാസി സ്വയം സഹായ സംഘങ്ങള്‍, തിരിച്ചുവന്ന പ്രവാസി മലയാളി എന്നിവരില്‍ നിന്നും പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തില്‍ കാസര്‍ഗോഡ്‌,കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍, പാലക്കാട്‌ എന്നീ ജില്ലകളില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

താഴെ പറയുന്ന വിഷയങ്ങളിലേക്ക് അപേക്ഷകരുടെ ശ്രദ്ധക്ഷണിക്കുന്നു.

  1. ഒരു പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി പരിധിയില്‍ ഒരു പ്രവാസി സേവ കേന്ദ്രം മാത്രമാണ് അനുവദിക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ സഹകരണ സംഘങ്ങള്‍, പ്രവാസി സ്വയം സഹായ സംഘങ്ങള്‍, തിരിച്ചുവന്ന പ്രവാസി മലയാളി എന്ന ക്രമത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതാണ്. പ്രവാസി സേവ കേന്ദ്രം അനുവദിക്കുന്നതിന്‍റെ പരമാധികാരം സംഘം ഭരണസമിതിക്ക് മാത്രമായിരിക്കും.
  2. പ്രവാസി സേവ കേന്ദ്രം നടത്തികൊണ്ട് പോകുന്നതിനായി സംഘം നിശ്ചയിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ അപേക്ഷന്‍ സ്വന്തമായി കണ്ടെത്തേണ്ടതാണ്.

  3. പ്രവാസി സേവ കേന്ദ്രത്തിലൂടെ വിവിധ ഇടപാടുകള്‍ നടത്തുന്നതിന് ആവശ്യമായ സോഫ്റ്റ് വെയറുകളും , പ്രവാസി സേവ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കാവശ്യമായ തരത്തിലുളള പരിശീലനങ്ങളും തുടര്‍ പരിശീലനങ്ങളും സംഘം നല്‍കുന്നതായിരിക്കും

  4. പ്രവാസി സേവ കേന്ദ്രത്തിലൂടെ വിവിധ ഇടപാടുകള്‍ നടത്തുന്നതിന് സംഘം നിശ്ചയിച്ച നിരക്കില്‍ ഇടപാട്കാരില്‍ നിന്നും സര്‍വ്വീസ് ചാര്‍ജ് ഈടാക്കാവുന്നതാണ്.

  5. പ്രവാസി സേവ കേന്ദ്രത്തിലൂടെ നടത്തുന്ന ഓരോ ഇടപാടിന്‍റേയും രേഖകള്‍ സംഘം നിര്‍ദ്ദേശിക്കുന്ന തരത്തിലുളള സൂക്ഷിക്കേണ്ടതും സംഘത്തിന് പരിശോധനക്ക് ലഭ്യമാക്കേണ്ടതുമാണ്.

  6. പ്രവാസി സേവ കേന്ദ്രം അനുവദിക്കുന്ന മുറക്ക് അപേക്ഷകന്‍ സംഘത്തില്‍ ഒരു അക്കൗണ്ട്‌ അരംഭിക്കേണ്ടതും 50,000/- (അന്‍പതിനായിരം രൂപ) മിനിമം ബാലന്‍സ്‌ നിലനിര്‍ത്തേണ്ടതുമാണ്.

  7. അപേക്ഷ നേരിട്ടോ തപാല്‍ മുഖാന്തിരമോ സംഘത്തിന്‍റെ ഓഫീസില്‍ 20/12/2017 ന് മുമ്പായി സമര്‍പ്പിക്കുക.


അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക



About Pravasi Sevakendra

Seva Kendra News

View all
X